ഹിജാബ് ധരിച്ചില്ല: ഇറാനില്‍ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് മര്‍ദിച്ചതിനെത്തുടര്‍ന്ന് മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു പെണ്‍കുട്ടി. അര്‍മിത ഗൊരാവന്ദ് (16) എന്ന പെണ്‍കുട്ടി ഒരു മാസം മുന്‍പാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മര്‍ദനത്തിനിരയായത്.
രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ ലംഘിച്ചതിനാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. 28 ദിവസം ആശുപത്രിയില്‍ കോമയിലായിരുന്ന അര്‍മിതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.