കുര്യാക്കോസ് ചേന്നംപറമ്പില്‍ (66) നിര്യാതനായി
ഓള്‍ട്ടന്‍ /കാഞ്ഞിരത്താനം: പരേതരായ ചേന്നംപറമ്പില്‍ വര്‍ക്കി ഏലിയാമ്മ ദമ്പതികളുടെ പുത്രന് കുര്യാക്കോസ് ചേന്നംപറമ്പില്‍ (66) നിര്യാതനായി. ദീര്‍ഘകാലം വിയന്നയിലും സ്വിറ്റ്സര്‍ലാന്‍ഡിലും സേവനം അനുഷ്ടിച്ച പരേതന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ആയിരുന്നു.
ഭാര്യ ഡെയ്സി ചേന്നംപറമ്പില്‍ (പട്ടത്തുപറമ്പില്‍)
മക്കള്‍: ഡെല്ലാ ബാറ്റ്ലീനര്, ഡാനിയ ജയകുമാര്‍, ദീപു ചേന്നംപറമ്പില്‍.
സഹോദരങ്ങള്‍: പത്മശ്രീ സി. സുധാ വര്‍ഗീസ്, മേരി മിര്ണര് (ഓസ്ട്രിയ), അബ്രഹാം ചേന്നംപറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ലിസി ചെറുകാട് (വിയന്ന), ജോസഫ് ചേന്നംപറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജയ മാളിയേക്കല്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോസ്ന സെബാസ്റ്റ്യന്‍ (പട്ടിത്താനം) .
വിവിധ സാംസ്കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം കാഞ്ഞിരത്താനം സെന്റ് ജോണ്‍ ദേവാലയത്തില്‍ വച്ച് നടത്തും.
Report: Jacob Maliekal