നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 150 ലേക്ക് ഉയര്‍ന്നു
ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ദുരന്തന്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി.
ഭൂചലനത്തില്‍ നാനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും 150 പേര്‍ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. നേപ്പാള്‍ പ്രധാനമന്ത്രി ഭൂകമ്പ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.