ഖലിസ്താന്‍ ഭീകരന്‍ നിജ്ജറിന്റെ കൊലപാതകത്തില്‍ തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ
ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ്കുമാര്‍ വര്‍മയാണ് തെളിവ് ആവശ്യപ്പെട്ടത്. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
എന്നാല്‍ കാനഡ ഇതുവരെ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് സഞ്ജയ്കുമാര്‍ വര്‍മ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം അന്വേഷണത്തിന് തിരിച്ചടിയായെന്ന് ഇന്ത്യ വിമര്‍ശിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം വിദ്വേഷപരവും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് സഞ്ജയ് കുമാര്‍ വര്‍മ ആരോപിച്ചു.
ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ കാനഡ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 26 ഖലിസ്താന്‍ ഭീകരര്‍ കാഡനയില്‍ നിലവിലുണ്ട്. ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പട്ടിക ഉള്‍പ്പെടെ അപേക്ഷ കാനഡയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്നില്‍ പോലും കാനഡ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ ഉണ്ട് എന്ന് കാനഡ അവകാശപ്പെടുന്നത് നയതന്ത്ര ആശയവിനിമയങ്ങള്‍ തെളിവാക്കി വെച്ചുകൊണ്ടാണ്. എന്നാല്‍ ഇത് ഒരു കോടതിയിലും തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും നയതന്ത്ര തലത്തില്‍ നടക്കുന്ന ആശയവിനിമയം അതിന് അതിന്റേതായ പരിരക്ഷയുണ്ടെന്നും സഞ്ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണം ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു.