ജര്‍മന്‍ ഭാഷാ രാജ്യങ്ങളുടെ സംഗമ അതിര്‍ത്തിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഘടന രൂപീകരിച്ച് മലയാളികള്‍
വിയന്ന/സൂറിച്ച്: ഓസ്ട്രയിയിലെയും സ്വിറ്റ്സര്‍ലണ്ടിലെയും മലയാളികള്‍ ഒരുമിച്ചു ചേര്‍ന്ന് ഓസ്ട്രിയ സ്വിസ് ജര്‍മ്മനി സംഗമ അതിര്‍ത്തിയിലെ നഗരമായ ബ്രെഗെന്‍സില്‍ ‘വിഫോര്‍യു’ എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഘടന രൂപീകരിച്ചു. സംഘടനയുടെ ആദ്യ സമ്മേളനം ഡിസംബര്‍ 9ന് ലുസ്റ്റെനാവുവിലുള്ള സ്റ്റേക്ക് ഹൗസില്‍ വൈകിട്ട് 6 മണിയ്ക്ക് നടക്കും.
കേരളത്തില്‍ ഏറ്റവും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി കഴിയുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശം. പ്രധാന ജര്‍മ്മന്‍ ഭാഷ രാജ്യങ്ങളായ ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളുടെ അതിര്‍ത്തിനഗരമായ ബ്രെഗെന്‍സ് ആയതുകൊണ്ട്തന്നെ ഈ മൂന്നു രാജ്യങ്ങളിലെയും ആള്‍ക്കാര്‍ക്ക് സംഘടനയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ സാധിക്കുമെന്ന് ‘വിഫോര്‍യു’വിന്റെ പ്രസിഡന്റ് ഓസ്ട്രിയയില്‍ നിന്നുള്ള ജോസഫ് കൂട്ടുമ്മേല്‍ പറഞ്ഞു.
പേരും പെരുമയും ആഗ്രഹിക്കാതെ ജന്മനാട്ടില്‍ കഷ്ടപ്പെടുന്നവരെ സാധിക്കുന്ന രീതിയില്‍ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ‘വിഫോര്‍യു’ ഏറ്റവും നല്ല അവസരമാണെന്നും യൂറോപ്പില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒരു മാസം പത്ത് യൂറോ മാത്രം സംഘടനയ്ക്ക് നല്‍കി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാനും സാധിക്കുമെന്നും സ്വിസ് കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് വലിയവീട്ടില്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 9ന് സൗജന്യമായി നടക്കുന്ന സ്നേഹവിരുന്നിലേയ്ക്കും (ഇന്ത്യന്‍ ബുഫെ) ആദ്യ സമ്മേളനത്തിലേയ്ക്കും ഏവരെയും സംഘാടകര്‍ ക്ഷണിച്ചു. സമ്മേളനത്തിനോട് അനുബന്ധിച്ച് മ്യൂസിക്കല്‍ പ്രോഗ്രാമും സഘടിപ്പിച്ചട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക്:
ഗീത & ജോസഫ് കൂട്ടുമ്മേല്‍, ഷീല & ജോര്‍ജ് വലിയവീട്ടില്‍ എന്നിവരെ +41 76 3838180 / +43 664 5730668 എന്ന നമ്പറില്‍ സമീപിക്കാവുന്നതാണ്.
ഇമെയില്‍: we_foryou@outlook.com
അഡ്രസ്: Steakhouse, Rheinstr. 25, Lustenau, Bregenz- AT