വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസിയുടെ പുതിയ ഷോറൂം വിയന്നയിലെ 21-മത്തെ ജില്ലയിലെ സിറ്റിഗേയ്റ്റ് ഷോപ്പിംഗ് മാളില്‍ തുറന്നു. നിരവധി പേര്‍ പങ്കെടുത്ത വര്‍ണശബളമായ ഗ്രാന്‍ഡ് ഓപ്പണിങ് ചടങ്ങില്‍ വിയന്ന നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ ക്രിസ്റ്റോഫ് വീദര്‍കേര്‍ ഉദ്ഘാടനം ചെയ്യുകയും ആദ്യ വില്പനയുടെ ഉപഭോകതാവുകയും ചെയ്തു. വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ഫ്രാന്‍സ് ഷാറ്ല്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.
ഇത് ആദ്യമായിട്ടാണ് വിയന്നയിലെ ഒരു മാളില്‍ ഒരു എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതെന്നും, അതിവിപുലമായ സൗജന്യ പാര്‍ക്കിങും, മെട്രോളിനെ യു1 (U1) ഉള്ളതുകൊണ്ടും, പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെട്ട മാള്‍ ആയതുകൊണ്ടും ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ ഷോപ്പിംഗ് അനുഭവം പ്രോസിക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന് പ്രോസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.
നിരവധി രാജ്യങ്ങളുടെ അംബാസിഡര്‍മാരും കൗണ്‍സിലര്‍മാരും, വിയന്ന സംസ്ഥാനത്തിന്റെയും, വിയന്ന ചേംബര്‍ ഓഫ് കൊമേഴ്‌സിലേയും മറ്റു വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ളവരും, മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദിവസം മുഴുവന്‍ നീണ്ടുനിന്ന ഭാഷ്യമേളയും, സാംസ്‌കാരിക കലാപ്രകടനങ്ങളും, വിനോദങ്ങളും ഉത്ഘാടനഅവസരം ശ്രദ്ധേയമാക്കി. കമ്പനിയുടെ ഡയറക്ടര്‍മാരായ സിജി, സിറോഷ്, ഷാജി, ഗ്രേഷ്മ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിലാസം: Wagramer Str. 195, 1210 Vienna (U-Bahn 1 -Station Aderklaaer Straße)