ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്ക സമൂഹം ക്രിസ്മസ് ആലോഷിച്ചു

വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കത്തോലിക്ക സമൂഹം (AKCC) വി. കുര്‍ബാനയും ക്രിസ്മസും ഹിര്‍ഷ്‌സ്റ്റെട്ടന്‍ ദേവാലയത്തില്‍ ആഘോഷിച്ചു. സ്‌പെയിനില്‍ നിന്നും എത്തിയ ഫാ. സാജു മൂലക്കാട്ട്, ഫാ. ജിജോ മാത്യു ഇലവുങ്കചാലിലും ചേര്‍ന്ന് വി. കുര്‍ബാന അര്‍പ്പിച്ചു. എലിസബത്ത് കോയിത്തറയുടെ നേതൃത്വത്തില്‍ ബ്രദര്‍ റോബിന്‍ ഉള്‍പ്പെടെയുള്ളവരുടെ ക്വയര്‍ ഭക്തി സാന്ദ്രമായി.

വി. കുര്‍ബാനയ്ക്കു ശേഷം പാരീഷ് ഹാളില്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടു. 2022 – 2023-ലെ AKCC യുടെ കമ്മറ്റിക്കാരായ സെന്റ് കുര്യാക്കോസ് ടീമിന്റെ കൂട്ടായ പ്രവര്‍ത്തനവും, സഭാ -സമുദായ തീഷ്ണതയും ആലോഷത്തെ മനോഹരമാക്കി. ഓസ്ട്രിയന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ സ്പിരിച്ചല്‍ ഡയറക്ടറായി ഫാ. ജിജോ ഇലവുങ്കചലിനെ ഔദ്യോഗികമായി നിയമിച്ചുകൊണ്ടുള്ള അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ കത്ത് എബ്രഹാം കുരുട്ടുപറമ്പില്‍ സദസ്സുമായി പങ്കുവച്ചു. മുത്തുക്കുട ചൂടിക്കൊണ്ട്, AKCC ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ കോറമഠം, ഫാ. ജിജോ ഏവരും ചേര്‍ന്ന് കരഘോഷത്തോടെ വരവേറ്റു.

AKCC യുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും, ജര്‍മ്മനിയില്‍ നിന്നും എത്തിയ മുന്‍ അംഗങ്ങളേ പ്രസിഡണ്ട് എബ്രഹാം കുരുട്ടുപറമ്പില്‍ സ്വാഗതം ചെയ്തു. കരോള്‍ ഗാനത്താലും, തപ്പുമേളങ്ങളാലും, മധുരം വിതറിയും ക്രിസ്മസ് പാപ്പായി വന്ന സ്റ്റീഫന്‍ കിഴക്കേപുറത്ത് സദസ്സിനെ ക്രിസ്മസ് അനുഭവത്തിലേയ്ക്ക് നയിച്ചു. ഒപ്പം കുട്ടികളുടെയും യുവതിയുവാക്കളുടെയും കലാപരിപാടികള്‍ക്ക് ജെസിന്‍ മണ്ണാറുപാറയില്‍, നിദിയ എടപ്പള്ളിയിറയില്‍, ടിജി കോയിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

2023-ല്‍ കോളേജ് /സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായവരെയും, ഉന്നത പഠനം കഴിഞ്ഞ്, യൂറോപ്പില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമാനകരമായി ഉന്നത ജോലിചെയ്യുന്ന യുവതീയുവാക്കളെയും, AKCC ആദരിക്കുകയും അവര്‍ക്ക് ഉപകാരങ്ങള്‍ നല്‍കുകയും ചെയ്തു. പീയ കണ്ണാംപടം മോഡറേഷന്‍ നടത്തി. സെക്രട്ടറി നദീനാ പുത്തന്‍പുര ഏവര്‍ക്കും നന്ദി പറഞ്ഞു

സ്നേഹവിരുന്നോടെ സമാപിച്ച സമ്മേളനത്തില്‍ പുതുതായി ചുമതലയേറ്റ സെന്റ് തോമസ് ടീം ക്‌നാനായ സമൂഹത്തിന്റെ അടുത്ത വര്‍ഷത്തേയ്ക്കുള്ള ചുമത്ത വഹിക്കും.