പി സി ജോര്‍ജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പിസി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പിസി ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്നു.
പിസി ജോര്‍ജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന് പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 5 എംപിമാര്‍ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.