‘ആടുജീവിതം’ ജീവിത കഥയല്ലെന്ന് ബെന്യാമിന്
‘ആടുജീവിതം’ ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരന് ബെന്യാമിന്. ‘ആടുജീവിതം’ നോവലിലെ നായകന് ഷൂക്കൂര്‍ അല്ല നജീബ് ആണെന്നും ബെന്യാമിന് പറഞ്ഞു. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന അദ്ദേ?ഹം വെളിപ്പെടുത്തി.
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബെന്യാമിന്റെ പ്രതികരണം. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ സിനിമ പുറത്തിറങ്ങിയതിനുശേഷം നജീബുമായി ബന്ധപ്പെട്ട് പല നിവധി ചര്‍ച്ചകള്‍ വരുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന് നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിതകഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.’
അതേസമയം,ബോക്സോഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ബ്ലെസി ഒരുക്കിയ ആടുജീവിതം. റിലീസ് ചെയ്ത് നാലാംദിവസം ആ?ഗോള കളക്ഷന്‍ അന്‍പത് കോടി പിന്നിട്ടിരിക്കുകയാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം. ഏറ്റവും വേ?ഗത്തില്‍ അന്‍പത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തം.