വിയന്നയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ഉത്ഘാടനവും സംഘടിപ്പിച്ചു

വിയന്ന: കേരളത്തിന്റെ മുന്മുഖ്യമന്ത്രിയും മുതിര്‍ന്ന കൊണ്‌ഗ്രെസ്സ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോട്‌നുബന്ധിച്ച് ഒഎസിസി ഓസ്ട്രിയയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ഓസ്ട്രിയ ഘടകത്തിന്റെ ഉത്ഘാടനവും സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു. ഓസ്ട്രയയില്‍ നിന്നുള്ള നിരവധി പേര്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ എല്ലാവരും ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. ഒഐസിസി ഓസ്ട്രിയയുടെ പ്രസിഡണ്ട് റിന്‍സ് നിലവൂരിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ബിജു മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു. നടത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് ആശംസാപ്രസംഗം നടത്തി. ഓസ്ട്രിയയിലെ വിവിധ സാംസ്‌കാരിക സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ഓസ്ട്രിയ ഘടകം ഉദ്ഘാടനം ഫാ. ഡോ. മാര്‍ട്ടിന്‍ റുപറേഹ്ത് ഭദ്രദീപം തെളിച്ചു നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്റെ ചെയര്‍മാനായി ടോമിച്ചന്‍ വിലങ്ങുപാറയെ തിരഞ്ഞെടുത്തു ചെയ്തു. നടത്തി. ഡബ്ലിയുഎംഎഫ് ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷനിലേക്ക് ഒരു വീടുവെച്ചു നല്‍കാമെന്ന ഉറപ്പോടെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓസ്ട്രയയില്‍ ആരംഭിച്ചു. ഓഐസിസി ഓസ്ട്രിയയുടെ എക്‌സിക്യൂട്ടീവ് അംഗം സണ്ണി വെളിയത്ത് നന്ദി അറിയിച്ചു.