ക്ലീന്‍ റിയാദ് ക്യാമ്പയിന്‍ നെഞ്ചിലേറ്റി Mec7 റിയാദ് ഹെല്‍ത്ത് ക്ലബ്


റിയാദ്: Mec7 റിയാദ് ഹെല്‍ത്ത് ക്ലബ്, മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ CLEAN RIYADH എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന ഒരു ബോധവല്‍ക്കരണ യജ്ഞമാണ് ഇന്ന് മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ തുടക്കം കുറിച്ചത്. നൂറോളം വരുന്ന Mec7 മെംബേര്‍സ് അണിനിരന്ന CLEAN RIYADH പ്രോഗ്രം ഉത്ഘാടനം ചെയ്തത് മുന്‍ മിനിസ്ട്രി ഓഫ് മുന്‍സിപ്പല്‍ & റൂറല്‍ അഫയേഴ്സ് ഉദ്യോഗസ്ഥന്‍ കൂടിയായ Eng. മുഹമ്മദ് അഫ്രോസ് ആണ്. മലാസ് മുന്‍സിപ്പാലിറ്റി ജീവനക്കാരനായ അബു റിജാല്‍ മുഖ്യാഥിതിയായിരുന്നു. രാവിലെ 5.30 നുള്ള Mec7 exercise കള്‍ക്ക് അബ്ദു പരപ്പനങ്ങാടി നേതൃത്വം നല്‍കി.

ശരിയായ സ്ഥലത്ത് അല്ലാത്തതെന്തിനെയും വെയിസ്റ്റായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്നും, അത്തരം ഉപയോഗശൂന്യമായവ, പൊതുയിടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ Mec7 Riyadh Health Club പ്രതിഞ്ജാബദ്ധമാണെന്ന് Mec7 റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് പറഞ്ഞു. സൗദി ഗവണ്മെന്റിന്റെ CLEAN RIYADH പദ്ധതിയ്ക്ക് സപ്പോര്‍ട്ടായിട്ട് വരുന്ന ആദ്യ സംഘടനയാണ് Mec7 Riyadh Health Club എന്ന് ഉത്ഘാടകന്‍ പറഞ്ഞു. ഈയൊരു മുന്നേറ്റം ഇതര സംഘടനകള്‍ക്കൊരു പ്രചോദനമാകട്ടെയെന്ന് മുഖ്യാതിഥിയായ മലാസ് മുന്‍സിപ്പാലിറ്റി ജീവനക്കാരനായ അബു റിജാല്‍ പങ്കുവെച്ചു.

സൗദി ദേശീയ ദിനത്തില്‍ ബ്ലഡ് ഡോണെറ്റ് ചെയ്ത മുഴുവന്‍ പേര്‍ക്കും Aster Sanad Hospital നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും, Mec7 റിയാദ് രക്ഷാധികാരി ജാഹിര്‍ ഹുസൈന്‍ ചെന്നൈ, ഓഫര്‍ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു. കഴിഞ്ഞ ദിവസം പാര്‍ക്കില്‍ വെച്ച് കളഞ്ഞുകിട്ടിയ പണവും, മുഴുവന്‍ തിരിച്ചറിയല്‍ രേഖകളും അടങ്ങിയ പേഴ്‌സിന്റെ ഉടമയെ കണ്ടെത്താന്‍ റിയാദിലെ നിരവധിയായ whatssapp ഗ്രൂപ്പുകളുടെ സഹായം തേടിയ ഖാദര്‍ കൊടുവള്ളിയ്ക്ക്, അതിന്റെ യഥാര്‍ത്ഥ ഉടമയായ യെമന്‍ സ്വദേശിയെ കണ്ടെത്താനായി. ഇന്ന് നടന്ന ചടങ്ങില്‍ വെച്ച് നാസര്‍ ലെയ്‌സ് പേഴ്‌സ് യമന്‍ സ്വദേശിയ്ക്ക് കൈമാറി.മാതൃകപരമായ ഈ പ്രവര്‍ത്തനത്തിന് സദസ്സ് അഭിനന്ദനങ്ങള്‍ നേരുന്നൂ.


തുടര്‍ന്ന് CLEAN RIYADH യജ്ഞത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രഭാതഭക്ഷണം നല്കി.

300 ആണികള്‍ കൊണ്ടും, 4000 മീറ്റര്‍ നൂല് ഉപയോഗിച്ചും മോഹിയുദ്ധീന്‍ സഹീര്‍ വരച്ച MBS (Prince Muhammed Bin Salman) ന്റെ ചിത്രം യോഗത്തില്‍ അനാച്ഛാദനം ചെയ്തു. പുതുമനിറഞ്ഞതാവണം ഇക്കൊല്ലത്തെ സൗദി ദേശീയ ദിനം എന്നുള്ള ചിന്തയില്‍ നിന്നുമാണ്, ഇത്തരത്തില്‍ വേറിട്ട ചിത്രനിര്‍മ്മാണത്തിന് പ്രചോദനമായതെന്ന് മോഹിയുദ്ധീന്‍ സഹീര്‍ പറഞ്ഞു.

പൊട്ടിചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കികളയരുതെന്നും, അതുവഴി ശരീരത്തില്‍ വ്യത്യസ്ത ഹാപ്പി ഹോര്‍മോണുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വ്യത്യസ്ത ചിരികള്‍ Laughter Yoga യുടെ അംബാസഡര്‍ കൂടിയായ സ്റ്റാന്‍ലി ജോസ് മെമ്പേഴ്‌സിനെ പരിചയപെടുത്തി.

Mec7 ലൂടെ താന്‍ നേടിയ ജീവിതസുഖങ്ങള്‍ ഇസ്മായില്‍ നീരാട് പങ്കുവെച്ചു. വ്യത്യസ്ഥതകള്‍ നിറഞ്ഞ ഒരു സുദിനം ബ്രെയിന്‍ ജിംമോടു കൂടി പരിയവസാനിച്ചു.

ചീഫ് എക്‌സിക്യൂട്ടീവുമാരായ നാസര്‍ ലെയ്സ്,അബ്ദു പരപ്പനങ്ങാടി, അഖിനാസ് കരുനാഗപ്പള്ളി, സിദ്ദിഖ് കല്ലൂപറമ്പന്‍, അബ്ദുള്‍ ജബ്ബാര്‍, കോയ, മെബര്‍മാരായ ഇസ്മായില്‍ കണ്ണൂര്‍, അത്തീഖ് റഹ്‌മാന്‍, റഷീദ്,ശാക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.