വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രൊവിന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒക്ടോബര്‍ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതല്‍ റാഫ്‌സിലുള്ള (Rafz- Zürich) സ്‌പോര്‍ട്‌സ് ഹാളില്‍ വച്ചാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റ് തികച്ചും സ്വിസ് വോളി എന്ന നാഷണല്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാര്‍ സ്വിസ് വോളിയുടെ പ്രതിനിധികള്‍ ആയിരിക്കും. കേരളത്തില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ ലിവര്‍പൂള്‍, മാള്‍ട്ട, ബെര്‍മിംഗ് ഹാം, അയര്‍ലന്‍ഡ്, വിയന്ന, ദുബായ് തുടങ്ങിയ പ്രഗല്‍സരോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ചുണക്കുട്ടികളുടെ ടീമുകളും മാറ്റുരയ്ക്കുന്നു.
ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന വിജയികളെ കാത്തിരിക്കുന്നത് 2500 യൂറോയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും മെഡലും ആയിരിക്കും. രണ്ടാം സമ്മാനം 1500 യൂറോയും ട്രോഫിയും മെഡലും നല്‍കപ്പെടുന്നു. മൂന്നാം സമ്മാനം 750 യൂറോയും ട്രോഫിയും മെഡലും സമ്മാനിക്കുന്നതാണ്. അത്യുജ്വല പ്രഗല്‍ഭ ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ അപൂര്‍വ്വ വേളയിലേക്ക് കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കുവാനും ആവേശ പുലഹിതരാകുവാനും ഡബ്ലിയു. എം.സി സ്വിസ് പ്രോവിന്‍സ് സംഘാടകര്‍ നിങ്ങളെ ഹാര്‍ദവമായി
സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സ്വാദിഷ്ടമായ പലഹാരങ്ങളും, വ്യത്യസ്തങ്ങളായ ലഞ്ച് , ഡിന്നര്‍ മെനൂകളും തയ്യാറാക്കിയിരിക്കുമെന്ന് ഡബ്ലിയു എം സി വിമന്‍സ് ഫോറം അറിയിക്കുന്നു.
സംഘാടകരെ കൂടാതെ ശ്രീ. ബിനു കാരക്കാട്ട്, ശ്രീ. അനീഷ് മുണ്ടിയാനി തുടങ്ങിയവരും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു.
ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങുകള്‍ക്കു ശേഷം വൈകുന്നേരം ഡി. ജെ പാര്‍ട്ടി ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഒരിക്കല്‍ കൂടി ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊണ്ട് സംഘടനയ്ക്ക് വേണ്ടി ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ട് തറയില്‍, പ്രസിഡണ്ട് ജോബിന്‍സണ്‍ കൊറ്റത്തില്‍, സെക്രട്ടറി ജിനു കളങ്ങര, ട്രഷറര്‍ ജോഷി താഴത്തു കുന്നേല്‍.