കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയില്‍ സംഘടന; അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല
താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേര്‍ക്ക് എതിരായ മൊഴികളില്‍ കേസ് എടുത്താല്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാര്‍ക്കെതിരായി ലൈംഗികപീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും.
ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ല്‍ അധികം മൊഴികള്‍ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ മൊഴികളില്‍, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് താര സംഘടനയുടെ തെരഞ്ഞെടുപ്പിന് തടസ്സം. മത്സരിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നില്ല. പുതിയ ഭാരവാഹികളെ കണ്ടെത്തിയാലും പ്രശ്നങ്ങള്‍ തുടരും.