ഒരു മില്യണ്‍ വ്യൂസും പിന്നിട്ട് കൈരളി നികേതന്റെ ഡാന്‍സ് വീഡിയോ
വിയന്ന: ഈ വര്‍ഷം ജൂണ്‍ ആദ്യവാരം കൈരളി നികേതന്‍ സംഘടിപ്പിച്ച അന്തരാഷ്ട്ര നൃത്ത മത്സരത്തില്‍ യുവജനവിഭാഗത്തില്‍ സമ്മാനം നേടിയ ടീമിന്റെ വീഡിയോ വൈറലായി. രണ്ടുമാസം മുന്‍പ് കൈരളിയുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഒരു മില്യണിലധികം പേരാണ് കണ്ടത്.
30 വയസിനു താഴെയുള്ള വിഭാഗത്തില്‍ മത്സരിച്ച മൊസാര്‍ട്‌സ് ഗേള്‍സ് എന്ന ടീമിന്റെ വീഡിയോ ആണ് ഒരു മില്യണ്‍ വ്യൂസും പിന്നിട്ട് തരംഗമായത്. ആതിര തളിയത്ത്, സില്‍വിയ കൈലാത്ത്, ലൈറ്റ്‌സി വട്ടനിരപ്പേല്‍, ദീപ പാരുകണ്ണില്‍, ജൂലിയ ചൊവ്വൂക്കാരന്‍ എന്നിവരായിരുന്നു നൃത്ത സംഘത്തിലുണ്ടായിരുന്നത്. മത്സരത്തില്‍ സംഘം ഒന്നാം സ്ഥാനവും നേടിയിരുന്നു.
വീഡിയോ കാണാം
മറ്റുനൃത്ത വിഡിയോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 30 വര്‍ഷമായി ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൈരളി നികേതനില്‍ മലയാളം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള നൃത്തവും, സ്‌പോര്‍ട്‌സ്, ചെസ്സ്, പെയിന്റിംഗ്, ഓണ്‍ലൈന്‍ മ്യൂസിക് തുടങ്ങിയ കോഴ്സുകളില്‍ ക്‌ളാസുകള്‍ നടക്കുന്നുണ്ട്. ഈ കോഴ്സുകളിലേയ്ക്ക് 2024-25 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനം നേടാനുള്ള അവസാന തിയതി ഒക്ടോബര്‍ 5 (ശനിയാഴ്ച) ആണ്.