ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു

ബെര്‍ലിന്‍: ജര്‍മനിയില്‍ ഉപരിപഠനം നടത്തിയിരുന്ന മാവേലിക്കര സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. ആര്‍ഡന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ ഉപരിപഠനം നടത്തിയിരുന്ന ആഡം ജോസഫ് കാവുമുക്കാണ് മരിച്ചത്.

ആഫ്രിക്കന്‍ വംശജനായ ഒരാളാണ് കൊലയാളി എന്നാണു ലഭിക്കുന്ന വിവരം. കൊലയാളിഎന്ന് സംശയിക്കുന്ന വ്യക്തി താനെ വക്കിലുമൊത്ത് പോലീസില്‍ കീഴടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ രണ്ടു ദിവസമായി വീട്ടുകാര്‍ ആദത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവില്‍ ബഹറൈനിലുള്ള സഹോദരന്‍ മലയാളി സംഘടനകളുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് മരണം വിവരം പുറത്തു വരുന്നത്.