ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി
ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി. എസ്പി ഓഫീസിലാണ് ഹാജരായത്. ഇന്നലെയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാര്‍ട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ മരട് പൊലീസ് നിര്‍ദേശിച്ചിരുന്നു.
ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.കേസില്‍, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു.ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.