ജീവിതശൈലി രോഗങ്ങളെ തടയാന്‍ മെക്‌സെവന്‍ ഹെല്‍ത്ത് ക്‌ളബ് സുലൈമാനിയിലും
റിയാദ്: ഒക്ടോബര്‍ 26-നു Mec7 സുലൈമാനിയ/ ഒലയ ഏരിയയ്ക്ക് സംയുക്തമായി തുടക്കം കുറിച്ചു.
പദ്ധതി കേരളത്തിലെ വിവിധ ജില്ലകളിലും സൗദി അറേബ്യയിലെ പ്രധാന പട്ടണങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ മേഖലകളിലും വ്യാപിക്കുകയാണ്. മലാസ്, ബത്ത, മുസമിയ, ശുമെസി, സുലൈ എന്നിവക്ക് പുറമെ റിയാദിലെ ആറാമത് യൂണിറ്റ് സുലൈമാനിയയില്‍ തുടക്കം കുറിച്ചു.
സ്റ്റാന്‍ലി ജോസിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ ഷുക്കൂര്‍ പൂക്കയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജബ്ബാര്‍ പാലത്തിങ്ങല്‍, സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഇസ്മായില്‍ നീറാട് സ്വാഗതവും, അഖിനാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. റഷീദ്, റിയാസ്, ബിജു, കരീം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.