സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഗീത സാഗരമായി ചിത്രോത്സവം

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രൊവിന്‍സ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം സംഗീത പ്രേമികളില്‍ പെരുമഴയായി പെയ്തിറങ്ങി.

മലയാളികളുടെ അഹങ്കാരവും, പത്മഭൂഷന്‍ ജേതാവും,സൗത്ത് ഇന്ത്യന്‍ ഗാനരംഗത്തെ വാനമ്പാടിയുമായ ശ്രീമതി ചിത്രയോടൊപ്പം മധു ബാലകൃഷ്ണന്‍, നിഷാദ്, അനാമിക തുടങ്ങിയവരുടെ മാസ്മരിക ഗാനങ്ങള്‍ കാണികളെ പുളകമണിയിച്ചു.

നവംബര്‍ രണ്ടാം തീയതി ഉച്ചതിരിഞ്ഞ് 3 30 ന് റാഫ്‌സിലെ സ്‌പോട്ട് ഹാളില്‍ ഡബ്ലിയു.എം. സി ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മുട്ടക്കല്‍ ആയിരക്കണക്കിന് കാണികളെ സാക്ഷിനിര്‍ത്തി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

സ്വിറ്റ്‌സര്‍ലന്‍ഡ് പ്രൊവിന്‍സ് പ്രസിഡന്റ് ജോബിന്‍സണ്‍ കൊറ്റത്തില്‍ സ്വാഗതം പറഞ്ഞ വേദിയില്‍ ഡബ്ലിയു. എം. സി യുടെ ഗ്ലോബല്‍ ലീഡേഴ്‌സും, കൂടാതെ യൂറോപ്പ്യന്‍ പ്രോവിന്‍സിന്റെ നേതാക്കന്മാരും, സിസ് പ്രൊവിന്‍സിന്റെ കമ്മിറ്റി അംഗങ്ങളും, വനിതാ ഫോറം പ്രസിഡണ്ട് സിജി ആന്റണി, സെക്രട്ടറി സാലി പൈങ്കോട്ടു, യൂത്ത് ഫോറം പ്രസിഡണ്ട് ജോമി കൊറ്റത്തില്‍ സന്നിഹിതരായിരുന്നു. ജിനു കളങ്ങര യുടെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.

തുടര്‍ന്ന് D 4 ഡാന്‍സിലൂടെ ലോക മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ദിലീപ് കുമാറിന്റെ ശിക്ഷണത്തില്‍ നൂറില്‍ പരം സ്വിറ്റ്‌സര്‍ലന്‍ഡിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ഓപ്പണിങ് പ്രോഗ്രാം കാണികളില്‍ നൃത്തവിസ്മയo ഉണര്‍ത്തി. മിനി ബോസ്, സിജി ആന്റണി എന്നിവര്‍ പ്രോഗ്രാം ഓര്‍ഡിനറേറ്റേഴ്‌സ് ആയിരുന്നു.

തുടര്‍ന്ന് സായാഹ്നത്തോടെ ആരംഭിച്ച ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ, ടെന്നീസണ്‍ന്റെ മികച്ച മ്യൂസിക് കണ്‍ട്രോളിലൂടെ മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായുള്ള ചിത്രോത്സവം ഏവര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം സമ്മാനിച്ചു.

സ്റ്റേജ് ഷോയ്ക്കും പ്രോഗ്രാമുകള്‍ക്കും അനീഷ് മുണ്ടിയാണി, ട്രഷറര്‍ ജോഷി താഴ്ത്തു കുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോഷി പന്നാരക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡബ്ലിയു .എം. സി വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഭക്ഷണശാല ഏവര്‍ക്കും ഹൃദ്യമായിരുന്നു . നാട്ടില്‍ നിന്ന് എത്തിയ എല്ലാ കലാകാരന്മാര്‍ക്കും, സ്വിറ്റ്‌സര്‍ലന്‍ഡിലെ എല്ലാ കലാ ആസ്വാദകര്‍ക്കും സ്വിസ് പ്രോവിന്‍സിന്റെ ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ട് തറയിലിന്റെ നന്ദി പ്രകാശനത്തോടെ ചിത്രോത്സവത്തിന് തിരശ്ശീല വീണു.