അവിഹിത ബന്ധങ്ങളുണ്ട്, വിരസതയടക്കം പ്രശ്‌നമാകുന്നു; താരങ്ങളുടെ ജീവിതത്തെപ്പറ്റി അഭിഭാഷക
ബോളിവുഡില്‍ നടക്കുന്ന വിവാഹമോചനങ്ങളെക്കുറിച്ച് പ്രശസ്ത അഭിഭാഷകയായ വന്ദനാ ഷാ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ബോളിവുഡില്‍ നടക്കുന്ന ദാമ്പത്യ തകര്‍ച്ചകള്‍ക്ക് കാരണം വിരസതയാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ബോളിവുഡില്‍ അവിഹിതമുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹമോചനക്കേസില്‍ സം?ഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ ഭാര്യ സൈറാ ബാനുവിന്റെ അഭിഭാഷകകൂടിയാണ് വന്ദനാ ഷാ.
ബോളിവുഡില്‍ എന്തുകൊണ്ട് വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് വന്ദനാ ഷാ സംസാരിക്കുന്നത്. എന്നാല്‍ ഇത് റഹ്‌മാന്റെയും സൈറയുടേയും വിവാഹമോചനത്തെ അടിസ്ഥാനമാക്കിയല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ബോളിവുഡ് താരങ്ങളുടെ ജീവിതം വ്യത്യസ്തമാണെന്ന് വന്ദനാ ഷാ അഭിപ്രായപ്പെടുന്നു. ദാമ്പത്യത്തിലെ ഒരുപാട് തകര്‍ച്ചകള്‍ക്ക് കാരണം വിശ്വാസവഞ്ചനയാണെന്ന് കരുതുന്നില്ല. ദാമ്പത്യ ജീവിതത്തിലെ വിരസതയാണ് അതിന് കാരണം. നിങ്ങള്‍ക്കത് കാണാനാവും. അവര്‍ ഒരു ബന്ധത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഈ വിരസത കാരണമാണ്. ബോളിവുഡ് താരങ്ങള്‍ക്കിടയിലും അതിസമ്പന്ന കുടുംബങ്ങളിലും ഇത് കാണാനാവുമെന്നും വന്ദനാ ഷാ പറഞ്ഞു.
‘രണ്ടാമതായി ബോളിവുഡ് പ്രമുഖര്‍ നയിക്കുന്നത് വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതമാണ്. ഒരു സാധാരണക്കാരന്‍ വിവാഹംകഴിക്കുമ്പോള്‍ ചിന്തിക്കുന്ന ലൈം?ഗിക ജീവിതത്തേക്കാള്‍ അപ്പുറത്തായിരിക്കും അവര്‍ പ്രതീക്ഷിക്കുക. മൂന്നാമതായി അവര്‍ക്കിടയില്‍ അവിഹിത ബന്ധങ്ങളുമുണ്ട്. ഞാന്‍ ബോളിവുഡിന്റെ ഭാഗമല്ല. മറിച്ച് എനിക്കുവന്ന കേസുകളുടെ വെളിച്ചത്തിലാണിത് പറയുന്നത്. വിരസത, വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കല്‍, അല്ലെങ്കില്‍ വിവാഹത്തിന്റെ ഭാഗമല്ലാത്ത മറ്റുള്ളവരെ ശ്രദ്ധിക്കുക എന്നിവയാണ് ബോളിവുഡിലെ ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണമായ പ്രധാന പ്രശ്നങ്ങള്‍.’ അവര്‍ പറഞ്ഞു.
ഓരോ നീണ്ട ദാമ്പത്യവും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്നുവെന്നാണ് റഹ്‌മാന്‍-സൈറ ബാനു കേസിനേക്കുറിച്ച് വന്ദനാ ഷാ നേരത്തെ പ്രസ്താവനയിലൂടെ പറഞ്ഞത്. ഒരു ദാമ്പത്യം അവസാനിച്ചിട്ടുണ്ടെങ്കില്‍, അത് മാന്യമായ രീതിയില്‍ ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്. റഹ്‌മാനും സൈറയും ഇനിയും പരസ്പരം പിന്തുണയ്ക്കുമെന്നും വന്ദനാ ഷാ പറഞ്ഞിരുന്നു.