പി വി അന്‍വറിന്റെ തോക്ക് ലൈസന്‍സ് അപേക്ഷ നിരസിച്ചു

പിവി അന്‍വര്‍ എംഎല്‍എയ്ക്ക് തോക്ക് കിട്ടില്ല. തോക്കിനായുള്ള പി വി അന്‍വറിന്റെ അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു. കോടതിയില്‍ പോകാനാണ് പി വി അന്‍വറിന്റെ തീരുമാനം. പിവി അന്‍വറിന് തോക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്തു പോലീസ് റിപ്പോര്‍ട്ട് കൊടുത്തിരുന്നു.

കലാപ ആഹുവാനം നടത്തി എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.റവന്യൂ , ഫോറസ്റ്റ് വകുപ്പ് അനുകൂല റിപ്പോര്‍ട്ട് കൊടുത്തിരുന്നു. ഒരു നിലക്കും ലൈസന്‍സ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും കോടതിയില്‍ പോകുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചായിരുന്നു പിവി അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നത്