കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഉണ്ടായ തിരക്കിലും തിക്കിലും പെട്ട് മൂന്ന് പേര്‍ മരണമടഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരണപ്പെട്ടത്. ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചവര്‍.
ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആനകള്‍ അക്രമാസക്തരായി. പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനകളെ തളച്ചതായി അധികൃതര്‍ അറിയിച്ചു.
മരണം ഉണ്ടായതിനെത്തുടര്‍ന്ന് ആഘോഷങ്ങള്‍ നടുക്കത്തിനിടെ അവസാനിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.