പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയോട് ധനമന്ത്രി ആവശ്യപ്പെട്ടു.
പുതിയ ആദായനികുതി ബില്‍ അവതരിപ്പിച്ചതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ശബ്ദ വോട്ടിലൂടെ പ്രമേയം പാസാക്കിയതിന് ശേഷമാണ് ബില്‍ അവതരണം നടന്നത്. സെലക്ട് കമ്മിറ്റിക്ക് അയയ്ക്കാനുള്ള നിര്‍ദ്ദേശം അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പുതിയ ബില്ലിന്റെ പ്രധാന ഘടകങ്ങള്‍
536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 അവതരിപ്പിച്ചു.
1961 ലെ ആദായനികുതി നിയമത്തിന് പകരമായിട്ടാണ് പുതിയ ബില്‍ കൊണ്ടുവന്നത്.
നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണം.
പ്രധാന മാറ്റങ്ങള്‍
? ‘മുന്‍വര്‍ഷം’ പദം ഒഴിവാക്കി ‘നികുതി വര്‍ഷം’ എന്ന പദം ഉപയോഗിച്ചു.
? അസസ്മെന്റ് വര്‍ഷം എന്ന പദപ്രയോഗം ഒഴിവാക്കി.
? വകുപ്പുകളുടെ എണ്ണം 298ല്‍ നിന്ന് 536 ആയി വര്‍ധിപ്പിച്ചു.
? 14 ഷെഡ്യൂളുകള്‍ 16 ആയി കൂട്ടി.
? പേജുകളുടെ എണ്ണം 880ല്‍ നിന്ന് 622 ആയി കുറച്ചു.
ബജറ്റ് അവതരണ വേളയില്‍, നടപ്പ് സമ്മേളനത്തേക്കുള്ള കാലയളവില്‍ തന്നെ പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.