ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണിയുടെ നിര്‍മ്മാണം വിയന്നയില്‍ പൂര്‍ത്തിയാകുന്നു
വര്‍ഗീസ് പഞ്ഞിക്കാരന്‍
വിയന്ന: ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണി ഇനി വിയന്നയില്‍. വിയന്ന നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ബ്രഹ്‌മാണ്ഡന്‍ ജലസംഭരണി നിര്‍മ്മിക്കുന്നത്. ലോവര്‍ ഓസ്ട്രിയയിലെ നോയിസിഡല്‍ അം സ്റ്റയിന്‍ഫെല്‍ദിലാണ് ലോകത്തിലെ ഏറ്റവും വലിയ അടച്ചിട്ട കുടിവെള്ള ടാങ്ക് ഒരുകുന്നത്. വിയന്ന 2050 എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഈ സംഭരണിയില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം ഒരു ബില്യണ്‍ ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
1950-കളില്‍ നിര്‍മ്മിച്ച ജലസംഭരണി ഇതിനകം തന്നെ യൂറോപ്പിലെ പ്രമുഖ സംഭരണിയാണ്. നാല് വലിയ ജല അറകളുള്ള നിലവില്‍ സംഭരണിയില്‍ ഏകദേശം 600 ദശലക്ഷം ലിറ്റര്‍ വെള്ളം സൂക്ഷിക്കാം. ഇത് പമ്പുകള്‍ ഉപയോഗിക്കാതെ റിസര്‍വോയറിലൂടെ വിയന്നയി ഓരോ വീടുകളിലേക്കും ഒഴുകുന്നു. ഈ സംഭരണിയാണ് ഘട്ടം ഘട്ടമായി വീണ്ടും വികസിപ്പിക്കുന്നത്.
ആദ്യ ഘട്ടമായ 2028 അവസാനത്തോടെ സംഭരണിയില്‍ 200 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. നാല് വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം മൊത്തം ശേഷി 800 ദശലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കും. അതോടൊപ്പം 2029 മുതല്‍ രണ്ട് ചേംബറുകള്‍ കൂടി പണിയുന്നതിനും നിലവിലുള്ള ഭാഗങ്ങളുടെ നവീകരണത്തിനും പദ്ധതി തയ്യാറാക്കിയാതായി പരിസ്ഥിതിക്കായുള്ള സിറ്റി കൗണ്‍സിലര്‍ ജ്യുര്‍ഗണ്‍ സിറ്റി കൗണ്‍സിലര്‍ ഫോര്‍ ദി എന്‍വയോണ്‍മെന്റ് സെര്‍ണോഹോര്‍സ്‌കി (SPÖ) പറഞ്ഞു. മൊത്തത്തില്‍ പുതിയ ടാങ്കിലെ സംഭരണശേഷി ഏകദേശം ഒരു ബില്യണ്‍ ലിറ്റര്‍ അഥവാ ഒരു ദശലക്ഷം ക്യുബിക് മീറ്ററായിരിക്കും. ഇത് ഏകദേശം 140 മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറഞ്ഞ ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വ്യാപ്തിക്കു തുല്യമായിരിക്കും.
എട്ട് മീറ്റര്‍ ആഴത്തില്‍ പൈലിങ് ഉള്ള ടാങ്കിന് 35,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും 5,400 ടണ്‍ സ്റ്റീലും ഉപയോഗിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ സംഭരിക്കപ്പെടുന്ന ജലം ആല്‍പ്‌സ് പര്‍വ്വതങ്ങളില്‍ ഉള്ള പാറക്കെട്ടുകളില്‍ നിന്നുള്ള ശുദ്ധജലമായിരിക്കും. നിര്‍മാണം പൂര്‍ത്തിയായ ശേഷം വാട്ടര്‍ ചേമ്പറിന്റെ ഉപരിതലത്തില്‍ പുല്‍ത്തകിടി വളര്‍ത്തി ടാങ്കിനുള്ളിലെ ജലം ചൂടു പിടിക്കാതിരിക്കാതെയിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
ആദ്യ ഘട്ടത്തിന്റെ ചെലവ് ഏകദേശം 98 ദശലക്ഷം യൂറോയാണ്. മൊത്തത്തില്‍, വിയന്ന ജലവകുപ്പിന് ഭാവിയില്‍ 31 വാട്ടര്‍ ടാങ്കുകളിലായി ഏകദേശം രണ്ട് ബില്യണ്‍ ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്നു പേരുകേട്ട വിയന്ന നഗരത്തിന്റെ 2050-ലേക്കുള്ള ജല നയത്തിന്റെ ഭാഗമായാണ് അതിബൃഹത്തായ ഈ കുടിവെള്ള സംഭരണി നിര്‍ക്കിക്കുന്നതു. ‘വിയന്നയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള ജലവിതരണ സുരക്ഷയാണ് എന്റെ മുന്‍ഗണന. വിയന്നയില്‍ ഞങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു’ എന്ന് വിയന്ന മേയര്‍ മിഖായേല്‍ ലുഡ്വിഗ് (SPÖ) നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വാര്‍ത്തലേഖകരോട് പറഞ്ഞു.
Image: Wiener Wasser
You can also watch interesting and informative content from the writer on YouTube @PanjikaranSpecial