മതവിദ്വേഷ പരാമര്‍ശക്കേസ്; പി.സി.ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി

കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച ജാമ്യ ഹര്‍ജി പരിഗണിക്കും. കേസില്‍, രണ്ടാഴ്ചത്തേക്ക് പി.സി ജോര്‍ജിനെ കോടതി റിമാന്‍ഡില്‍ വിട്ടിരുന്നു. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പി.സി.ജോര്‍ജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇസിജി വേരിയേഷനെ തുടര്‍ന്നാണ് പി.സി.ജോര്‍ജിനെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനത്തിലെത്തും.