വൈറ്റ്‌ഹൌസില്‍ കയറിയ ഉടന്‍ ഒബാമയ്ക്ക് പണി കൊടുത്ത് ട്രംപ് തുടങ്ങി
വാഷിംഗ്‌ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഉടന്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി ചെയ്തത് ഒബാമാ കെയര്‍ പദ്ധതി നിര്‍ത്തലാക്കി. അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനമായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിക്കും എന്നത്. പുതിയ ഉത്തരവോടെ ഒബാമാ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദേശം നല്‍കി. ഒബാമാ ഭരണത്തിന്റെ മുഖമുദ്രയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്നു ഒബാമാ കെയര്‍. പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതേക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.നേരത്തെ പദ്ധതി നിർത്തലാക്കുന്നത് സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകൾക്ക് അമേരിക്കൻ ജനപ്രതിനിധി സഭയിലും 41നെതിരെ 58 വോട്ടുകൾക്ക്അമേരിക്കൻ സെനറ്റിലും പാസായിരുന്നു. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാർക്കാണ് ഒബാമ കെയർ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങൾ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പദ്ധതി വേണ്ടെന്നു വെക്കാൻ തീരുമാനിക്കുകയായിരുന്നു.