എന്റെ കേരളം… അത്ര സുന്ദരമല്ലെന്നു സര്‍വ്വേ; വൃത്തിയില്‍ പിമ്പന്‍മാരെന്നു പഴി
സ്വച്ച് സര്‍വേക്ഷണ്‍ 2017 എന്ന പേരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ 250ല്‍ കേരളമില്ല.എന്നുമാത്രല്ല ആദ്യ പത്തില്‍ ഇടം നേടാത്ത എക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. ഇനി കേരളത്തില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിന്റെ സ്ഥാനമാകട്ടെ 254ഉം. കേരളത്തിന്റെ തലസ്ഥാന നഗരി 372-ാം സ്ഥാനത്താണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം.സൂറത്ത്, ഭോപ്പാല്‍,മൈസൂര്‍,വിശാഖപട്ടണം എന്നീ നഗരങ്ങള്‍ ആദ്യ അഞ്ചില്‍ ഇടം നേടി.
കേരളം, ബീഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്തുടങ്ങിയ സംസ്ഥാനങ്ങള്‍ നഗര ശുചീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പട്ടിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
പട്ടികയില്‍ ഇടം പിടിച്ച കേരളത്തിലെ നഗരങ്ങളും സ്ഥാനങ്ങളും കോഴിക്കോട് (254), കൊച്ചി (271), പാലക്കാട് (286), ഗുരുവായൂര്‍ (306), തൃശൂര്‍ (324), കൊല്ലം (365), കണ്ണൂര്‍ (366), തിരുവനന്തപുരം (372), ആലപ്പുഴ (380)